ശ്മശാനത്തിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ഡൽഹിയിൽ ശ്മശാനത്തിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഗ്രീൻ പാർക്കിന് സമീപമുള്ള സ്മശാനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണെന്നും തിരിച്ചറിയാൻ ടാറ്റു മാത്രമാണ് ശരീരത്തിൽ അവശേഷിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെയായി വികൃതമാക്കിയ നിലയിൽ തല കണ്ടെത്തിയതായും പൊലീസ് വൃക്തമാക്കി. ശ്മശാനത്തിന് സമീപം ആക്രി പെറുക്കാനെത്തിയ ആളാണ് തലയില്ലാത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഒരു ഡ്രൈവർ വഴി സംഭവം പൊലിസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആസൂത്രിത കൊലപാതകമാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ സ്വകാര്യഭാഗങ്ങളും വികൃതമാക്കിയിട്ടുണ്ട്. കൈകൾ ശരീരത്തോട് കെട്ടിവെച്ച നിലയിലാണ് മൃതദേഹം ഉപേക്ഷിച്ചിരിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. വലത്തെ കൈയിൽ നന്ദ എന്ന ടാറ്റു പതിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഒരു ജോഡി ഷൂ, ചരട്, സ്റ്റീൽ ബ്രെസ്ലെറ്റ്, രാഖി എന്നിവയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here