Advertisement

കടമെടുത്ത് ലോട്ടറി വാങ്ങി; ബമ്പർ സമ്മാനമായ ഒന്നരക്കോടി സ്വന്തമാക്കി മനോജ് എന്ന ദിവസക്കൂലിക്കാരൻ

September 13, 2018
1 minute Read
man borrowed money to buy lottery ticket won bumber prize

കഴിഞ്ഞ ദിവസം വരെ 250 രൂപ മാത്രം ദിവസവരുമാനമുള്ള ഒരു ദരിദ്ര കുടുംബമായിരുന്നു മനോജിന്റേത്. എന്നാൽ ഇന്ന് കോടിപതിയാണ് മനോജ്. കടമെടുത്ത് ലോട്ടറി വാങ്ങിയ മനോജിന് ബമ്പർ സമ്മാനമായ ഒന്നരക്കോടി തന്നെ ലഭിച്ചിരിക്കുന്നു !

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഇഷ്ടികകളത്തിലെ ജോലിക്കാരനാണ് മനോജ്. അങ്ങനെയിരിക്കെയാണ് സർക്കാരിന്റെ ‘രാഖി ബമ്പർ’ വരുന്നത്. 200 രൂപയായിരുന്നു ബമ്പർ ടിക്കറ്റിന്. എന്നാൽ ദിവസം 250 രൂപ മാത്രം വരുമാനമുള്ള മനോജ് എങ്ങനെ ബമ്പർ എടുക്കാൻ ? ഒടുക്കം 200 രൂപ കടംവാങ്ങി മനോജ് ബമ്പർ എടുത്തു. മനോജിന്റെ ഭാഗ്യത്തിന് ബമ്പർ സമ്മാനം അടിക്കുകയും ചെയ്തു.

സ്വന്തമായി ഒരു വീട് വയ്ക്കുക എന്നതാണ് മനോജിന്റെ ആദ്യത്തെ ആഗ്രഹം. പിന്നെ ഒരു കൃഷിനിലവും. തന്റെ മകളെ ഡോക്ടറാക്കണമെന്നതും മനോജിന്റെ സ്വപ്‌നങ്ങളിൽ ഒന്നാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top