തലശ്ശേരിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ച സംഭവം; 9 പേർ അറസ്റ്റിൽ

തലശ്ശേരിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവത്തിൽ സംഭവത്തിൽ എഇഒയും അധ്യാപകനുമുൾപ്പെടെ 9 പേർ അറസ്റ്റിൽ. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. തലശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. തലശേരിയിൽ റവന്യൂ ജില്ലാ സ്‌കൂൾ നീന്തൽ മത്സരത്തിനിടെയാണ് ന്യൂമാഹി എം.എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഋത്വിക് രാജ് മരിച്ചത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കെയായിരുന്നു മതിയായ സുരക്ഷാ സംവിധാനം പോലുമില്ലാതെ മത്സരം സംഘടിപ്പിച്ചത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ മത്സരം സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here