Advertisement

വിജയ് മല്യയ്ക്ക് ബാങ്ക് വായ്പ ലഭിക്കാന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇടപെടല്‍; സിബിഐ അന്വേഷണം ആരംഭിച്ചു

September 14, 2018
0 minutes Read
vijay mallya

വിവാദ വ്യവസായിയും 9000 കോടി രൂപ വായപയെടുത്ത് രാജ്യം വിടുകയും ചെയ്ത വിജയ് മല്യയ്ക്ക് യുപിഎ ഭരണകാലത്ത് ബാങ്ക് വായ്പ ലഭിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സി.ബി.ഐ ആവശ്യപ്പെട്ടത് അനുസരിച്ച് ഇക്കാലത്തെ രേഖകള്‍ ധനമന്ത്രാലയം കൈമാറി.

വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ ലൈന്‍സിന് വായ്പ കിട്ടാൻ യു.പി.എ മന്ത്രിമാരും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇടപെട്ടതിനെക്കുറിച്ചാണ് അന്വേഷണം. ഉദ്യോഗസ്ഥരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.ധനമന്ത്രാലയം നല്‍കിയ രേഖകള്‍ പരശോധിച്ച ശേഷം ഉദ്യോഗസ്ഥരെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും.

മല്യയും ഉപദേശകരും തമ്മിൽ ഇ മെയിൽ വഴി നടത്തിയ ആശയവിനിമയവിവരങ്ങള്‍ പിടിച്ചെടുത്തിരുന്നു. യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസുമായി അടക്കം നടത്തിയ ആശയവിനിമയത്തിന്‍റെ വിവരങ്ങളും സി.ബി.ഐയ്ക്ക് കിട്ടി. ധനമന്ത്രാലയത്തിലെ ബാങ്കിങ് ജോയിന്‍റെ സെക്രട്ടറിയുടെ പങ്കിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിലൂടെ മല്യയുടെ വായ്പാ തട്ടിപ്പിൽ പുതിയ കുറ്റപത്രത്തിനാണ് സി.ബി.ഐ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top