മല്യ രക്ഷപ്പെട്ടത് പ്രധാനമന്ത്രിയുടെ അറിവോടെ: രാഹുല്‍ ഗാന്ധി

വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് സിബിഐ ദുര്‍ബലപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
Mallya’s Great Escape was aided by the CBI quietly changing the “Detain” notice for him, to “Inform”. The CBI reports directly to the PM. It is inconceivable that the CBI, in such a high profile, controversial case, would change a lookout notice without the approval of the PM.
— Rahul Gandhi (@RahulGandhi) September 14, 2018
മല്യ രക്ഷപ്പെടാന്‍ കാരണമായത് ലുക്ക് ഔട്ട് നോട്ടീസിലെ ഡീറ്റെയിന്‍ എന്നതു മാറ്റി നിസാരമായ ഇന്‍ഫോം എന്നാക്കി തിരുത്തിയത് സിബിഐയുടെ സഹായത്തോടെയാണ്. സിബിഐ ഈ വിവരം പ്രധാനമന്ത്രിക്കു നല്‍കിയിട്ടുണ്ടായിരുന്നു.
സിബിഐയുടെ പരിധിക്കുപുറത്തുള്ള കാര്യമാണിത്. ഇത്രയും വിവാദമായ ഒരു കേസിലെ ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ വന്നിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രിയോടെ അറിവില്ലാതെ നടക്കില്ല. ലുക്ക് ഔട്ട് നോട്ടീസില്‍ വിമാനത്താവളത്തില്‍ ‘തടഞ്ഞുവയ്ക്കണം’ എന്നതു മാറ്റി ‘റിപ്പോര്‍ട്ട് ചെയ്യണം’ എന്നാക്കി സിബിഐ തിരുത്തിയത് പ്രധാനമന്ത്രി അറിഞ്ഞാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here