ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി; സൈനികന് മുഖ്യപ്രതിയെന്ന് അന്വേഷണസംഘം

ഹരിയാനയില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി സൈനികനെന്ന് അന്വേഷണസംഘം. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഡിജിപി ബി.എസ് സന്‍ന്ദു പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളും ഉടന്‍ പിടിയിലാകുമെന്നും ഡിജിപി കൂട്ടിചേര്‍ത്തു.
ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യപ്രതിയെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ ചുമതലയുള്ള എസ്പി നസ്നീന് ഭാസിന് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും ഭാസിന് കൂട്ടിചേര്‍ത്തു.
സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടിയതിന് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ബോധരഹിതയാകുന്നത് വരെ പീഡനത്തിനിരയാക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
Medical report confirms rape. We’ve made multiple teams to nab the accused. I appeal to the people to give us any information they’ve regarding the case&have announced a reward of Rs 1 lakh for those who help us in cracking the case: Nuh SP Naazneen Bhasin on Rewari gangrape case pic.twitter.com/xZfm7veGSy
— ANI (@ANI) September 15, 2018
കോച്ചിംഗ് സെന്ററിലേക്ക് പോകുന്ന വഴി മൂന്നംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
പ്രതികളെ കുറിച്ച് വിവരം നല്കുന്നവര് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികന് പ്രതിയാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
Haryana: Special Investigation Team (SIT) arrives at the spot of the incident for further investigation of the Rewari gang-rape case. pic.twitter.com/AOourv1IN1
— ANI (@ANI) September 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here