Advertisement

ഒരു കോടി വിലമതിക്കുന്ന നിരോധിച്ച നോട്ടുകളുമായി നിലമ്പൂരിൽ അഞ്ച് പേർ പിടിയിൽ

September 16, 2018
0 minutes Read
banned currency worth one core seized from nilambur

നിലമ്പൂരിൽ ഒരു കോടി വിലമതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പണം കൈമാറാനായി ഇന്നോവ കാറിലെത്തിയ സംഘം പൊലീസ് പിടിയിലാവുകയായിരുന്നു. പാലക്കാടുള്ള ഏജന്റിന് 10 ലക്ഷം രൂപ നൽകിയാണ് ഒരു കോടിയുടെ പഴയ നോട്ടുകൾ വാങ്ങിയതെന്നാണ് പിടിയിലായവർ നൽകിയ മൊഴി. കൂടുതൽ കമ്മീഷൻ വാങ്ങി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top