കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്; സ്റ്റീഫൻ മാത്യൂസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജലന്ധർ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. അതേസമയം, നിരാഹാരസമരത്തെ തുടർന്ന് ആരോഗ്യനില വഷളായ സ്റ്റീഫൻ മാത്യൂസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരത്തിന് പിന്തുണയുമായി സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി രൂപതയിലെ എട്ട് വൈദികർ സമരപ്പന്തലിൽ എത്തിയിരുന്നു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here