‘മാണി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് മനസിലായി’: ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ കെ.എം മാണി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിയ്ക്ക് മനസ്സിലായെന്ന് ബിജു രമേശ്. കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിനു പിന്നാലെയാണ് ബിജു രമേശിന്റെ പ്രതികരണം. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ.എം മാണിയ്ക്ക് വേണ്ടിയാണെന്നും ബിജു രമേശ് ആരോപിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാൻ കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ബാർ കോഴക്കേസില്‍ മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്. സർക്കാർ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്നും കോടതി വിശദമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here