ഇന്ത്യ – പാകിസ്ഥാന്‍ മത്സരം കാണാന്‍ ദാവൂദ് ഇബ്രാഹിമും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ഇപ്പോഴേ ചൂടുപിടിക്കുന്നു. നാളെ ദുബായില്‍ നടക്കുന്ന മത്സരം കാണാന്‍ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമും അനുയായികളും എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ദാവൂദിനൊപ്പം അദ്ദേഹത്തിന്റെ ഏജന്‍സിയും മത്സരം കാണാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയിലും കറാച്ചിയിലും താമസിക്കുന്ന ദാവൂദിന്റെ ബന്ധുക്കള്‍ മത്സരം കാണാന്‍ ഇതിനോടകം തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ദാവൂദിന്റെ വരവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും ചൂടുപിടിക്കുകയാണ്. ആഗോള രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതിനെപറ്റിയുള്ള വിവരങ്ങള്‍ ആദ്യം ലഭിച്ചത്.
ദാവൂദ് എത്താനുള്ള സാധ്യത കണക്കിലെടുത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ മത്സരദിനം കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പുറമേ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജന്‍സികളും ദാവൂദിനായി വലവിരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here