പ്രളയം തകര്‍ത്തത് കുടുംബശ്രീയുടെ കൃഷിയേയും

കേരളത്തിന്റെ കാര്‍ഷിക മേഖലയെയാകെ തകര്‍ത്ത പ്രളയം കുടുംബശ്രീയുടെ സംഘകൃഷി സംരംഭകരേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാങ്ക് വായ്പയെടുത്ത് കൃഷി ഇറക്കിയ രണ്ടര ലക്ഷം സ്ത്രീ കര്‍ഷകരുടെ ജീവിതമാണ് വഴിമുട്ടിയത്. വിളയിനത്തില്‍ മാത്രം ഇവര്‍ക്ക് വന്ന നഷ്ടം ഇരുന്നൂറ് കോടിയാണെന്നാണ് കുടുംബശ്രീ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ഓണ വിപണി ലക്ഷ്യം വച്ച് അമ്പത്തിമൂവായിരം ഹെക്ടറില്‍ നടത്തിയ വാഴ, നെല്ല്, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രളയത്തില്‍ നശിച്ചത്. ഇതിന് പുറമെയാണ് 2018 ഏപ്രില്‍ ഒന്ന് മുതല്‍ കാര്‍ഷിക വായ്പ ഇനത്തില്‍ ഉണ്ടായ 216 കോടി രൂപയുടെ നഷ്ടം. നാല് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ഉള്ള എഴുപതിനായിരം സംഘങ്ങളിലായി രണ്ടര ലക്ഷം സ്ത്രീ കര്‍ഷകരാണുള്ളത്. തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രളയം മണ്ണിന്റെ ഘടന മാറ്റിയതിനാലും വന്നടിഞ്ഞ എക്കല്‍ മണ്ണില്‍ അമ്ലാംശം കൂടുതലായതിനാലും ഭൂമി കൃഷിയോഗ്യമല്ലാതായി തീര്‍ന്നിട്ടുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിര്‍ത്താനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് വേള്‍ഡ് ബാങ്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയതായും കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ദത്തന്‍ സിഎസ് ട്വന്റിഫോറിനോട് പറഞ്ഞു. കുടുംബശ്രീയുടെ ശ്രമങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടേയും കോര്‍പ്പറേറ്റുകളുടെയും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ കര്‍ഷകരെ സഹായിക്കാന്‍ നഷ്ടപരിഹാരം നല്‍കുക, കൃഷിഭൂമി പുനഃരുജ്ജീവിപ്പിക്കുക, മണ്ണിന്റെ ഫലഭുഷ്ടി നിലനിര്‍ത്താനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുക എന്നത് അനിവാര്യമാണ്. ഇതിനായി വേള്‍ഡ് ബാങ്ക്, എഫ്എഒഡിപി, OXFAM മുതലായ അന്താരാഷ്ട്ര സംഘടനകളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here