പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം; സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പ്രളയദുരിതാശ്വാസ ഫണ്ടുവിനിയോഗത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്ങ്മൂലത്തില്‍ പ്രത്യേക അക്കൗണ്ടിനേക്കുറിച്ച് പരാമര്‍ശമില്ല.
പ്രളയക്കെടുതി ദുരിതാശ്വാസത്തിനു ലഭിച്ച പണം അതേ ആവശ്യത്തിനു തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറത്ത് പ്രത്യേക അക്കൗണ്ട് വേണമെന്നുമുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മുന്‍പ്, ഹര്‍ജി പരിഗണിച്ചപ്പോള്‍ ഓഗസ്റ്റ് 5 മുതല്‍ ലഭിച്ച ഫണ്ട് തിരുവനന്തപുരം ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുമെന്നും വിനിയോഗം പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാനാവുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, പുതിയ സത്യവാങ്ങ്മൂലത്തില്‍ തിരുവനന്തപുരം ട്രഷറിയിലെ അക്കൗണ്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നു പിടിക്കുന്ന ശമ്പളവും
ഉത്സവബത്തയും മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രളയ ദുരിതാശ്വാസത്തിന് ചെലവഴിക്കുന്ന പണത്തിന് പ്രത്യേക കണക്ക് സൂക്ഷിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here