ഒറ്റയാന്റെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ടു

പൂപ്പാറയ്ക്ക് സമീപം മൂലത്തറയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ടു. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ എ.മുത്തു(മുത്തയ്യ-65) ആണു ചില്ലിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല് മാസത്തിനുള്ളില്‍ രണ്ടാമത്തെ കാട്ടാന ആക്രമണമാണ് ഇവിടെ ഉണ്ടാകുന്നത്. ജൂണ്‍ മാസത്തില്‍ വാച്ചറായ വേലു കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മൂലത്തറ മേഖലയില്‍ ഇത് നാലാമത്തെ കാട്ടാന ആക്രമണമാണ്.
രാവിലെ ആറരയോടെയാണു സംഭവം. മുത്തയ്യയും സഹപ്രവര്‍ത്തകന്‍ പരമിശവനും ചേര്‍ന്ന് ആന ഇറങ്ങിയിട്ടുണ്ടോ എന്നറിയുന്നതിനായി തോട്ടത്തില്‍ ഇറങ്ങിയതായിരുന്നു. മഴയും മൂടല്‍ മഞ്ഞും മൂലം മുന്നോട്ടുള്ള കാഴ്ച്ച വ്യക്തമല്ലാതിരുന്നതിനാല്‍ അറിയാതെ ഇരുവരും റോഡരികില്‍ നില്‍ക്കുകയായിരുന്ന അക്രമണകാരിയായ ഒറ്റയാന്റെ മുന്നില്‍ ചെന്നുപെട്ടു. അപകടം തിരിച്ചറിഞ്ഞ് ഇരുവരും ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും ചില്ലിക്കൊമ്പന്‍ കൊലവിളിയുമായി മുത്തയ്യയെ തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തി നിലത്തിട്ട് ചവിട്ടി. രക്ഷപെട്ട പരമശിവന്‍ എസ്റ്റേറ്റിലെ മറ്റ് ജോലിക്കാരെയും കൂട്ടി സ്ഥലത്ത് എത്തി ആനയെ ഓടിച്ച് മുത്തയ്യയെ എടുത്തെങ്കിലും ഇതിനോടകം മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here