രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മത്സ്യതൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

പ്രളയ ബാധിത മേഖലകളില്‍ രാത്രിയും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിലെ ആയാംപറമ്പ്, പാണ്ടി, വീയപുരം എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ രാകേഷ് (39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തറയിൽ കടവ് വടക്കേ വീട്ടിൽ വാസുദേവൻ, സരോജിനി ദമ്പതികളുടെ മകനാണ്.
ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാകേഷിനെ എലിപ്പനി കൂടി ബാധിച്ചതോടെ വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി അനന്തപുരി ആശുപത്രിയയിലേക്ക് മാറ്റുകയും രക്തത്തിൽ കൗണ്ട് കുറഞ്ഞു തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുന്നത് മൂലം അടിയന്തിര സർജറി നടത്തുവാനും സഹായം അഭ്യർത്ഥിച്ചു കൊണ്ട് സുമനസ്സുകളയുടെ സഹായം തേടിയിരുന്നു, എന്നാൽ ഒന്നിനും അധികം കാത്തു നിൽക്കാതെ രാകേഷ് മടങ്ങി.
മത്സ്യബന്ധനം ഉള്‍പ്പടെ പല ജോലികളും ചെയ്തായിരുന്നു രാകേഷ് ജീവിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here