ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വൈക്കം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പാലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് ബിഷപ്പിനെ ഹാജരാക്കേണ്ടതെങ്കിലും മജിസ്‌ട്രേറ്റ് അഞ്ച് മണിവരെ സ്ഥലത്തുണ്ടാകില്ല. അതിനാലാണ് വൈക്കം മജിസ്‌ട്രേറ്റിനെ മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഏറെ വൈകിയാണ് ബിഷപ്പിനെ ഹാജരാക്കാന്‍ അന്വേഷണസംഘം തീരുമാനിക്കുന്നതെങ്കില്‍ പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ തന്നെ എത്തിക്കും. അഞ്ച് മണി കഴിഞ്ഞാല്‍ പാലാ മജിസ്‌ട്രേറ്റ് സ്ഥലത്തുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് സാധ്യത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here