വൈകിയെങ്കിലും അറസ്റ്റിൽ സന്തോഷമെന്ന് കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിൽ വളരെയധികം സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വൈകിയാണെങ്കിലും സഹോദരിക്ക് നീതി ലഭിച്ചു. എന്നാൽ ഫ്രാങ്കോയുടെ അറസ്റ്റ് കേവലം പ്രഹസനമാകരുത്. മതിയായ ശിക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
ജാതി മതഭേദ മന്യേ സമരത്തിന് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദിയുണ്ടെന്നും ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം 14 ആം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ബിഷപ്പിന്റെ അറസ്റ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here