അറസ്റ്റ് ഉച്ചയോടെ?; കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ബിഷപ്പിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില മൊഴികളില്‍ കൂടി അന്വേഷണസംഘത്തിന് സ്ഥിരീകരണം ആവശ്യമാണ്. ഇതേ തുടര്‍ന്ന് ഇരയായ കന്യാസ്ത്രീയുടെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തുകയാണ്. വാകത്താനം എസ്.ഐ കുറുവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുകയാണ്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ സ്ഥിരീകരണം വേണ്ടതിനാലാണ് കന്യാസ്ത്രീയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നത്. അതേസമയം, കാര്യങ്ങള്‍ അറസ്റ്റിലേക്ക് നീങ്ങുകയാണെന്ന് ബോധ്യപ്പെട്ട് ബിഷപ്പിന് വേണ്ടി ഇടക്കാല ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സൂചനകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here