Advertisement

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാർ എൻട്രി- വില്ലേജ് റോക്ക്‌സ്റ്റാർസ്

September 22, 2018
1 minute Read
village rockstars

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാർ എൻട്രിയായി വില്ലേക് റോക്ക്‌സ്റ്റാർസ് എന്ന ആസമീസ് ചിത്രത്തെ തെരഞ്ഞെടുത്തു. റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്‌സ്റ്റാർസ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ജിയോ മയാമി മുംബൈ ചലച്ചിത്ര മേള തുങ്ങി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് ജനപ്രീതി നേടിയ വില്ലേജ് റേക്കസ്റ്റാർസ് പറയുന്നത് ആസമിലെ ജീവിതസാഹചര്യങ്ങളെ കുറിച്ചാണ്. ആസാമിൽ അടിക്കടി വരുന്ന പ്രളയം, മഴക്കെടുതി, ഗ്രാമങ്ങളിലെ പട്ടിണി തുടങ്ങി നിരവധി കാര്യങ്ങൾ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. മൂന്ന് വർഷം കൊണ്ടാണ് റിമ സിനിമ ചിത്രീകരിക്കാനായി എടുത്തത്.

Rima Das

ചിത്രത്തിന്റെ സംവിധായക മാത്രമല്ല, തിരക്കഥാകൃത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ, ഛായാഗ്രഹക എല്ലാം റിമ തന്നെയെന്നതാണ് മറ്റൊരു പ്രത്യേകത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top