Advertisement

നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി

September 23, 2018
1 minute Read
abhilash tomy yacht located by indian nacy

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപടകടത്തിൽപ്പെട്ട നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി. ഇന്ത്യൻ നാവിക സേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്.

മരുന്നും ഭക്ഷണവും പായ് വഞ്ചിയിൽ എത്തിക്കാനാണ് ശ്രമം. ഓസ്‌ട്രേലിയൻ പ്രതിരോധവകുപ്പും ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പായ്‌വഞ്ചിക്കടുത്തേക്ക് ഇതുവരെയും ആർക്കും എത്താനായിട്ടില്ല.

ഇന്നലെയാണ് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപ്പെടുന്നത്. താൻ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളിൽ കിടക്കുയാണെന്നുമാണ് അഭിലാഷിൽ നിന്നും അവസാനമായി ലഭിച്ച സന്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top