സി എസ് സുജാതയുടെ പിതാവ് അന്തരിച്ചു

സി എസ് സുജാതയുടെ പിതാവ് പി രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 76വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സി പി ഐ എം കൊണ്ടോടി മുകൾ ബ്രാഞ്ച് അംഗമായിരുന്നു. 1953 ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രശസ്തമായ മേനി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1973 ൽ നടന്ന കർഷക തൊഴിലാളി പ്രക്ഷോഭമായ ഇലിപ്പക്കുളം സമരത്തിലും പങ്കെടുത്തു.
ഭാര്യ: സുമതിപ്പിള്ള. മകൻ: പ്രദീപ് കുമാർ.മരുമക്കൾ: അഡ്വ.ജി ബേബി ( റയിൽവേ മജിസ്ട്രേറ്റ്, കൊല്ലം, റിട്ടയേർഡ് ജൂനിയർ സൂപ്രണ്ട്, കരുന്നാഗപ്പള്ളി കോടതി), സുമ (പെരിനാട് എഞ്ചിനീയറിംഗ് കോളേജ്. ആലപ്പുഴ ജില്ലയിലെ ഒന്നാമത്തെ ക്ഷീരസംഘമായ വള്ളികുന്നം ക്ഷീര സംഘത്തിന്റെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here