കനിവിന്റെ കരങ്ങള്‍ എത്തുമെന്ന പ്രതീക്ഷയില്‍ ജയകുമാര്‍

പ്രളയം പമ്പയാറിന്റെ ഗതിമാറ്റി. പഴയ കൈവഴികള്‍ തേടി പമ്പ വന്നപ്പോള്‍ നാശനഷ്ടങ്ങളുടെ തോതുകൂടി. ചെങ്ങന്നൂരും പാണ്ടനാടും നാളുകളോളം വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയത്തില്‍ ജീവിതവഴി അടഞ്ഞുപോയവര്‍ ഏറെയാണ് ; ആലുംമൂട് സ്വദേശി ജയകുമാറിനെപ്പോലെ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് പ്രളയം ജയകുമാറിന്റെ ജീവിതവഴി അടച്ചത്. ഏക വരുമാനമാര്‍ഗ്ഗമായ പെട്ടിക്കട പ്രളയത്തില്‍ തകര്‍ന്നു. കിഴവന്‍മഴിയിലെ വീട്ടിലേക്കും വെള്ളമെത്തി. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ കരകയറ്റാനുള്ള നെട്ടോട്ടത്തിലാണ് ജയകുമാറിപ്പോള്‍. കനിവിന്റെ കരങ്ങള്‍ തേടിയെത്തുമെന്നാണ് ജയകുമാറിന്റെ പ്രതീക്ഷ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here