ബാലഭാസ്കറിന്റേയും ഭാര്യയുടേയും നില അതീവ ഗുരുതരം

വാഹനാപകടത്തില്‍പ്പെട്ട വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും വെന്റിലേറ്ററിലാണ്. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതര പരിക്കുണ്ട്. ഇരുവരേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി എന്നാണ് വിവരം. പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂരില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. മകള്‍ തേജസ്വി ബാല തതക്ഷണം മരിച്ചിരുന്നു.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. ഇയാളുടെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here