സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്ത സംഭവം; ഒക്ടോബർ 4 ന് അകം മറുപടി നൽകണമെന്ന് സുപ്രീംകോടതി

അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് ആവശ്യമായ രേഖകളിൽ ഒപ്പുവെക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ടിന്റെ ഭാര്യ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് കോടതി. ഒക്ടോബർ നാലിനകം ഉത്തരം നൽകാനാണ് കോടതി നിർദ്ദേശം. ഗുജറാത്ത് സർക്കാർ ഇതുസംബന്ധിച്ച മറുപടി നൽണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
20 വർഷം മുൻപുള്ള കേസിലാണ് സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്. അഹമ്മദാബാദിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് ഹൈക്കോടതി നിർദേശ പ്രകാരമാണ് അറസ്റ്റ്.
1998 ൽ ബനാസ് കാന്ദയിൽ പോലീസ് സൂപ്രണ്ട് ആയിരിക്കെ ഉണ്ടായ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസിൽ ഒരു അഭിഭാഷകനെ തെറ്റായി ഉൾപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. കേസിൽ മറ്റ് ആറുപേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടുത്ത മോദി വിമർശകനായ സഞ്ജീവ് ഭട്ടിനെ 2015ൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here