അഭിലാഷ് ടോമിയുടെ ചികിത്സ ആരംഭിച്ചു

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ചികിത്സ ആരംഭിച്ചു. അഭിലാഷിന്റെ ആരോഗ്യസ്ഥിതി പുരോഗമിക്കുകയാണെന്ന് നാവിക സേന വ്യക്തമാക്കി. ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയില്‍ എത്തിച്ച ശേഷം അഭിലാഷ് ഒരു തവണ ഭക്ഷണം കഴിച്ചു.
ഐഎന്‍എസ് സത്പുര എന്ന കപ്പല്‍ ആംസ്റ്റര്‍ ഡാമിലേക്ക് അടുക്കുകയാണ്. ഈ കപ്പലില്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസില്‍ എത്തിക്കുമെന്നാണ് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സത്പുര ആംസ്റ്റര്‍ഡാമിലെത്തുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3200 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്മരം ഒടിഞ്ഞ് അഭിലാഷിന്റെ മുതുകില്‍ വീഴുകയായിരുന്നു. ഫ്രഞ്ച് കപ്പലാണ് അഭിലാഷിന്റെ രക്ഷപ്പെടുത്തി ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയില്‍ എത്തിച്ചത്. അഭിലാഷിന് എറ്റവും ഉചിതമായ ചികിത്സ നൽകുന്നതിന് എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here