രാജപ്പന്‍ ഇടി കൊണ്ട് ഡാമേജ്ഡ് എന്ന് കമന്റ്; ക്ഷമ ചോദിച്ച് ഐശ്വര്യ ലക്ഷ്മി

പൃഥ്വിരാജിനെ രാജപ്പനെന്ന് വിളിച്ചതിന് ക്ഷമചോദിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൃഥ്വിരാജും അര്‍ജുന്‍ കപൂറും അഭിനയിച്ച ഔറംഗസേബ് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്ററിന് താഴെയാണ് പൃഥ്വിരാജിനെ രാജപ്പന്‍ എന്ന് വിളിച്ച് കമന്റ് ഇട്ടത്. ആറ് വര്‍ഷങ്ങള്‍ മുമ്പുള്ള കമന്റാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ പൃഥ്വിരാജ് ഫാന്‍സ് നടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പൊങ്കാല തുടങ്ങി. ഐശ്വര്യ കമന്റ് ബോക്സ് ഡിസേബിള്‍ ചെയ്തു. പിന്നാലെ മാപ്പ് പറഞ്ഞഅ ഒരു പോസ്റ്റും ഇട്ടു.
മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു. എന്നാണ് ലക്ഷ്മിയുടെ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here