സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നു. കോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് ദേവസ്വം ബോര്‍ഡാണ്. ബോര്‍ഡ് അക്കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരനും പ്രതികരിച്ചു. ഭാരത സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിച്ച നീതിയാണ് വിധിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ണായക നിലപാടുകള്‍ സ്വീകരിച്ച ദേവസ്വം മന്ത്രിയായിരുന്നു സുധാകരന്‍.
സുപ്രീം കോടതിയുടെ ചരിത്രവിധിയെ വി.എസ് അച്യുതാനന്ദനും സ്വാഗതം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here