Advertisement

മലയാള സിനമാ താരം ഏണസ്റ്റ് മരിച്ച നിലയിൽ

October 1, 2018
0 minutes Read
malayalam actor earnest found dead

ചലച്ചിത്ര നടൻ പിവി ഏണസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ പുഴയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തി. ഏണസ്റ്റ് ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായിരുന്നു ആലുവാ പുഴ. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

ക്യാൻസർ രോഗിയായതിലുള്ള മനോവിഷമം കൊണ്ട് നടൻ ആത്മഹത്യ ചെയ്തതാണ് എന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലുവപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഏണസ്റ്റ് വേഷമിട്ടിട്ടുണ്ട്. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്ക് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top