പ്രണയിച്ചത് ഒരേ പെൺകുട്ടിയെ; സഹപാഠികൾ തീകൊളുത്തി ജീവനൊടുക്കി

ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികൾ തീകൊളുത്തി മരിച്ചു. പ്രണയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ കലഹിച്ചിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. തെലങ്കാനയിലാണ് സംഭവം.
പത്താംക്ലാസ് വിദ്യാർത്ഥികളായ മഹീന്ദറും രവി തേജയും മദ്യപിച്ച ശേഷം പരസ്പരം തീ കൊളുത്തിയതാകാണെന്നാണ് പോലീസ് നിഗമനം. മഹീന്ദർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. എന്നാൽ രവി തേജ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിക്കുന്നത്.
സംഭവ സ്ഥലത്ത് നിന്നും ബിയർ കുപ്പിയും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടേയും ഫോണിലെ വിവരങ്ങൾ പരിശോധിച്ച് വരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here