Advertisement

ബ്രൂവറി വിവാദം; അനുമതി പത്രം മാത്രമാണ് നല്‍കിയതെന്ന് ഋഷിരാജ് സിംഗ്

October 2, 2018
0 minutes Read

സംസ്ഥാനത്ത് സ്വകാര്യ ബ്രൂവറി ആരംഭിക്കാന്‍ അനുമതി പത്രം മാത്രമാണ് നല്‍കിയതെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. തന്റെ ഉത്തരവ് മറികടന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അനുമതി മാത്രമാണ്, ലൈസന്‍സല്ല. സര്‍ക്കാര്‍ നല്‍കിയ അനുമതി പത്രം ഏത് സാഹചര്യത്തിലും റദ്ദാക്കാന്‍ കഴിയുന്നതാണെന്നും എക്‌സൈസ് കമ്മീഷ്ണര്‍ പറഞ്ഞു.

ഇനി പരിസ്ഥിതി സംരക്ഷണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, റവന്യൂ വകുപ്പ്, എക്സൈസ്, പൊലീസ് എന്നിവരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഭക്ഷ്യ സുരക്ഷാവകുപ്പ്, ലീഗല്‍ മെട്രോളജി, തദ്ദേശ വകുപ്പ് എന്നിവരുടെ അനുമതിയും ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top