ആദ്യ ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ; കൂറ്റന്‍ സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 364 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. എഴുപത്തിരണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 17 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസിലുള്ളത്.
നേരത്തെ, അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി കരസ്ഥമാക്കിയ പൃഥ്വിഷാ (134) വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര (86) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച തുടക്കം സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമേ ഓപ്പണര്‍ ലോകേഷ് രാഹുല്‍ (0) അജിങ്ക്യ രഹാനെ (41) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ബിഷൂ, ഗബ്രിയേല്‍, ല്യൂസ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയതാണ് ടെസ്റ്റ് പരമ്പര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here