കോട്ട് ധരിക്കാന്‍ വയ്യ! കല്യാണ ദിവസം വരന്‍ മുങ്ങി

കോട്ട് ധരിക്കാന്‍ മടിയായതിനാല്‍ വിവാഹദിവസം വരന്‍ മുങ്ങി. കാസര്‍കോട് സംഭവം. വരന്‍ മുങ്ങിയതിനാല്‍ വിവാഹം മുടങ്ങി. കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞാണ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടത്. വിവാഹ ദിവസം രാവിലെ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നു. വിവാഹത്തിന് ക്ഷണിച്ചവരെല്ലാം സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടും വരന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വരന്‍ മുങ്ങിയതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ ഓഡിറ്റോറിയത്തില്‍ വരുന്ന തിങ്കളാഴ്ച യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here