‘പൃഥ്വിക്ക് പിന്നാലെ കോഹ്ലിയും’; രാജ്കോട്ടില്‍ രാജകീയമായി ഇന്ത്യ

രാജ്കോട്ടില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ തേരോട്ടം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 538 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തകര്‍പ്പന്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായ്ക്ക് പിന്നാലെ നായകന് വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. കോഹ്ലിയുടെ 24-ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്കോട്ടില്‍ സ്വന്തമാക്കിയത്. 139 റണ്‍സ് നേടിയാണ് കോഹ്ലി പുറത്തായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷബ് പന്ത് 92 റണ്‍സ് നേടി പുറത്തായി. രവീന്ദ്ര ജഡേജയും ആര്. അശ്വിനുമാണ് ഇപ്പോള്‍ ക്രീസില്‍. ദേവേന്ദ്ര ബിഷൂവും ഷെര്മന് ല്യൂസും വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here