ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്ന് ഏറ്റെടുക്കില്ല: അരുണ്‍ ജയ്റ്റ്‌ലി

രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വില വര്‍ധന നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ട തീരുമാനം ഒരു കാരണവശാലും പിന്‍വലിക്കില്ല. ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്നും ജയ്റ്റ്‌ലി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടും കേന്ദ്ര സര്‍ക്കാറിനെ ആക്രമിക്കുകയാണ് പ്രതിപക്ഷം. ബിജെപി ഇതര സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ട്വീറ്റുകളും ടെലിവിഷന്‍ ബൈറ്റുകളും നല്‍കുന്നതില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥയുള്ളതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here