രാജ്കോട്ട് ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് ‘നാണക്കേട്’

രാജ്കോട്ടില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് നാണക്കേട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649 റണ്‍സിനെതിരെ ബാറ്റുവീശിയ വിന്‍ഡീസ് 48 ഓവറില്‍ 181 റണ്‍സിന് പുറത്തായി. ഫോണോഓണ് നേരിടേണ്ടി വന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് വിന്‍ഡീസ് സ്വന്തമാക്കിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ഇപ്പോഴും ഇന്ത്യയില്‍ നിന്ന് 435 റണ്‍സ് അകലെയാണ്. ഒന്നാം ഇന്നിംഗ്സില്‍ 468 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. മൂന്നാം ദിനം അറ് വിക്കറ്റിന് 94 എന്ന നിലയില്‍ കളി ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റര്‍ ചേസും (53) കീമോ പോളും (47) മാത്രമാണ് ചെറുത്ത് നിന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇന്ത്യയ്ക്ക് വേണ്ടി ആര്. അശ്വിന് നാല് വിക്കറ്റ് വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here