സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി; മറുപടി നല്കി ലീഗ്

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്. ശബരിമല വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ കോടിയേരി ഈ വിധിയുടെ തുടര്‍ച്ചയെന്നോണം സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ കോടിയേരിക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തി. വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് മജീദ് മറുപടി നല്കി. മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് കോടിയേരി പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറയ്ക്കാനാണ്. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഏതറ്റം വരെയും പോകുന്നതില്‍ തെറ്റില്ലെന്നും മജീദ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here