‘മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കണം’: ശാരദക്കുട്ടി

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിച്ചത്. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ച് പുളിച്ച് തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചർച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആർത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.
എസ്.ശാരദക്കുട്ടി
6 .10.2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here