മാധ്യമപ്രവർത്തക വിക്ടോറിയ മറിനോവ കൊല്ലപ്പെട്ട നിലയിൽ

മാധ്യമപ്രവർത്തക വിക്ടോറിയ മറിനോവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബൾഗേറിയയിലെ വടക്കൻ നഗരമായ റൂസിലാണ് മാധ്യമപ്രവർത്തകയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
വിക്ടോറിയയുടെ മൊബൈൽ ഫോൺ, കാറിന്റെ താക്കോൽ, കണ്ണട, വസ്ത്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവയും സംഭവ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. അടിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് സൂചനകളുണ്ട്.
ജോലിയുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here