ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി താരങ്ങളെ സംസ്ഥാനം ആദരിക്കും. നാളെ വൈകുന്നേരം മൂന്നിന് സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളിലാണ് ആദരവ്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. ജിന്‍സണ്‍ ജോണ്‍സണ്‍, വിസ്മയ വി.കെ, നീന.വി, മുഹമ്മദ് അനസ് വൈ, കുഞ്ഞു മുഹമ്മദ് പി, ജിത്തു ബേബി, ചിത്ര പി.യു, ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, പി. ആര്‍. ശ്രീജേഷ് എന്നിവരാണ് മെഡല്‍ ജേതാക്കള്‍. സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഇരുപത് ലക്ഷം, പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here