‘ഓര്‍മ്മകളുണ്ടായിരിക്കണം, രാജഭരണം പതറി; ക്ഷേത്രപ്രവേശനത്തിനു വഴിയൊരുങ്ങി’: എന്‍.എസ് മാധവന്

ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. വൈക്കം സത്യാഗ്രഹത്തിനു സവര്‍ണരുടെ പിന്തുണ ഉറപ്പിക്കാന്‍ ഗാന്ധിജി മന്നത്ത് പത്മാനാഭനെ സമീപിച്ചതും ക്ഷേത്രപ്രവേശനത്തിന് വഴിയൊരുക്കിയ ജാഥയില്‍ വലിയ പുരുഷാരം അണിനിരന്നതും ട്വീറ്റില്‍ സൂചിപ്പിച്ച എന്‍.എസ് മാധവന് രാജഭരണം പതറി, ക്ഷേത്രപ്രവേശനത്തിന് വഴിയൊരുങ്ങിയതായും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഓര്‍മ്മകളുണ്ടായിരിക്കണം എന്ന ഹാഷ്ടാഗോടെയാണ് മാധവന് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
വൈക്കംസത്യാഗ്രഹത്തിനു സവർണരുടെ പിന്തുണ ഉറപ്പിക്കാൻ ഗാന്ധിജി സമീപിച്ചതു അതിന്റെ മുന്നണിപോരാളി മന്നത്ത് പത്മനാഭനെ ആയിരുന്നു. അതിനായി വൈക്കത്തുനിന്ന് മന്നം തുടങ്ങിയ ജാഥ തിരുവനന്തപുരത്ത് എത്തിയപ്പോൾ പുരുഷാരമായി. രാജഭരണം പതറി; ക്ഷേത്രപ്രവേശത്തിനു വഴിയൊരുങ്ങി. #ഓർമ്മകളൂണ്ടായിരിക്കണം.
— N.S. Madhavan (@NSMlive) October 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here