മീ ടു ക്യാമ്പെയിന്‍; മുകേഷിനെതിരെ വ്യാപക പ്രതിഷേധം

ലൈംഗിക ആരോപണം പുറത്ത് വന്നതോടെ നടനും എംഎൽഎയുമായ മുകേഷിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സാങ്കേതിക പ്രവർത്തക ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 19 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ‘മീ ടൂ’ ക്യാമ്പെയിന്റെ ഭാഗമായി ടെസ് വെളിപ്പെടുത്തിയത്.എല്‍എ സ്ഥാനം രാജവയ്ക്കണമെന്ന് കൊല്ലത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു. മുകേഷിന്‍റെ കോലം കത്തിക്കുകയും ചെയ്തു. മുകേഷിനെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആരോപണം അങ്ങേയറ്റം ഗൗരവകരമാണെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഈ ദുരനുഭവമെന്ന് ടെസ് പറയുന്നു. മുകേഷ് ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചെന്നും മുകേഷിന്റെ മുറിക്ക് തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. അന്നത്തെ സ്ഥാപന മേധാവി ഡെറിക് ഒബ്രയാനാണ് രക്ഷയ്‌ക്കെത്തിയതെന്നും ടെസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here