Advertisement

ശബരിമല വിഷയം; പുനഃപരിശോധനാ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

October 9, 2018
0 minutes Read
court

ശബരിമല വിധിക്കെതിരെ നൽകിയ പിനഃപരിശോധനാ ഹർജി ഉടൻ പിരഗണിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പൂജാ അവധിക്ക് മുമ്പ് കേസ് പരിഗണിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പൂജാ അവധിക്ക് അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്ന് കോടതി പറഞ്ഞു.

എൻഎസ്എസ്, പന്തളം രാജകുടുംബം എന്നിവർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.

വിധി പുറപ്പെടുവിച്ച് ഒരുമാസം വരെ പുനഃപരിശോധനാ ഹർജി നൽകാം. ആ കലയളവിന് ശേഷം മാത്രമേ സാധാരണഗതിയിൽ അപേക്ഷ ജഡ്ജിമാർ പരിഗണിക്കൂ. അടിയന്തര സാഹചര്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ ചീഫ് ജസ്റ്റിസിന് ഹർജി നേരത്തെ പരിഗണിക്കാൻ അധികാരമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top