Advertisement

മീ ടൂ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി ടെസ്

October 9, 2018
6 minutes Read

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്. 19 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ‘മീ ടൂ’ ക്യാമ്പെയിന്റെ ഭാഗമായി ടെസ് വെളിപ്പെടുത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഈ ദുരനുഭവമെന്ന് ടെസ് പറയുന്നു. മുകേഷ് ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചെന്നും മുകേഷിന്റെ മുറിക്ക് തൊട്ടടുത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. അന്നത്തെ സ്ഥാപന മേധാവി ഡെറിക് ഒബ്രയാനാണ് രക്ഷയ്‌ക്കെത്തിയതെന്നും ടെസ് പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന് മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top