Advertisement

‘പിന്നീട് നടന്നതൊന്നും ഓർമ്മയില്ല; രാവിലെ കണ്ണ് തുറന്നപ്പോൾ അതിയായ വേദന അനുഭവപ്പെട്ടു’; നടൻ അലോകിൽ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിന്റ

October 9, 2018
1 minute Read

ബോളിവുഡ് താരം അലോക് നന്ദയ്‌ക്കെതിരെ ലൈംഗികാരോപണവുമായി പ്രശസ്ത എഴുത്തുകാരി വിന്റ നന്ദ. രണ്ട് പതിറ്റാണ്ട് മുമ്പ് തനിക്കുണ്ടായ ദുർവിധിയെ കുറിച്ചാണ് വിന്റ നന്ദ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വിന്റ ‘താര’ എന്ന ഷോ സംവിധാനം ചെയ്യുന്ന കാലത്താണ് സംഭവം നടക്കുന്നത്. താരയിലെ നായികയോട് അലോക് നാഥിന് താൽപ്പര്യം തോന്നിയിരുന്നു. എന്നാൽ അവർക്ക് താൽപ്പര്യമില്ലാതിരുന്നിട്ടും അലോക് അവരെ ശല്യം ചെയ്യുകയും, അവരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് വിന്റയുടെ വെളിപ്പെടുത്തൽ. നടി സംവിധായികയായ വിന്റയോട് പരാതി പറയുകയും അലോകിനെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാൽ പ്രശ്‌നങ്ങൾ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല. അലോകിനെ തിരിച്ചെടുക്കണമെന്ന് ചാനൽ സിഇഒ നിർബന്ധംപിടിച്ചു. ഒടുവിൽ നിർബന്ധങ്ങൾക്ക് വഴി അലോകിനെ ഷോയിൽ തിരിച്ചെടുത്തു.


താരയിലെ ഒരു രംഗത്തിൽ അലോക്

തിരിച്ചുവന്ന അലോകിനെക്കൊണ്ട് സെറ്റിൽ ആർക്കും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നില്ല. കാര്യങ്ങൾ നല്ലരീതിയിൽ പോയിരുന്ന ആ സമയത്ത് ഒരുദിവസം വിന്റയും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി. അത്തരം ഒത്തു ചേരലുകൾ അവിടെ പതിവായിരുന്നു. എന്നാൽ അന്ന് വിന്റ കഴിച്ചിരുന്ന പാനീയത്തിൽ ആരോ ലഹരിപദാർത്ഥം ചേർത്തു.

പിന്നീട് വിന്റയ്ക്ക് തലചുറ്റുന്നത് പോലെ തോന്നി. രാത്രി ഏകദേശം രണ്ട് മണിയോടെ വീട്ടിലേക്ക് പോകാനായി വിന്റ ഇറങ്ങി. വഴിമധ്യേ അലോക് എത്തി വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞു. അലോകിനെ വിശ്വസിച്ച വിന്റ കാറിൽ കയറി. പിന്നീട് നടന്നതൊന്നും വിന്റയ്ക്ക് ഓർമ്മയില്ല.

രാവിലെ കണ്ണ് തുറന്നപ്പോൾ അതിയായ വേദന വിന്റയ്ക്ക് അനുഭവപ്പെട്ടു. പീഡിപ്പിക്കുക മാത്രമല്ല തന്നെ ആക്രമിച്ച മുറിവേൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ പോസ്റ്റിൽ കുറിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും മറ്റും പറഞ്ഞപ്പോൾ, എല്ലാവരും ഇത് മറന്നുകളയാനാണ് വിന്റയോടെ പറഞ്ഞത്.

വൻ വിവാദങ്ങൾക്കാണ് പോസ്റ്റ് വഴിവെച്ചിരിക്കുന്നത്. നിരവധി പേർ വിന്റയ്ക്ക് പിന്തുണയേകി രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top