തബൂക്കിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

തബുക്ക്: ലുലു ഹൈപ്പർ മാർക്കറ്റിന്റെ 154 ആമത്തെയും സൗദിയിലെ പതിനാലാമത്തേയും ശാഖ തബൂക്കിൽ പ്രവർത്തനം ആരംഭിച്ചു. തബൂക്ക് മേയർ എഞ്ചി. ഫാരിസ് അൽ സർഹാനി ഉദ്ഘാടനം നിർവഹിച്ചു. തബൂക്ക് ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി സൈദ് അലി അവാദ് അൽ അസീരി ഉൾപ്പെടെ പ്രമുഖർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.
തബൂക്കിലെ കിംഗ് ഫൈസൽ റോഡിൽ ഈയടുത്തു പ്രവർത്തനം ആരംഭിച്ച തബുക്ക് പാർക്ക് മാളിലാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി പറഞ്ഞു. സൗദിയിൽ പുതുതായി അരംഭിക്കുന്ന മെഗാ സിറ്റി പ്രോജക്ടായ 500 ബില്യൺ ഡോളറിന്റെ നിയൊം പദ്ധതിയിൽ ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.”
1200 വനിതകൾ ഉൾപ്പെടെ 3000 സ്വദേശികൾ നിലവിൽ സൗദിയിൽ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നു. 2020 ആകുമ്പോഴേക്കും 6000 സ്വദേശികൾക്ക് ജോലി ലഭിക്കും. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും ഗ്രൂപ്പ് നൽകി വരുന്നു.
10 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 200 മില്യൺ റിയാൽ ചെലവിൽ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ ഹോൾസെയിൽ ആൻഡ് ലോജിസ്റ്റിക്സ് സെന്ററും ആരംഭിക്കും.
ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫലി, സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here