Advertisement

മീടൂ; എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് മനേകാ ഗാന്ധി

October 10, 2018
1 minute Read
maneka gandhi demands probe on mj akbar sexual allegation

പീഡനാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി.

‘അന്വേഷണം എന്തായാലും നടത്തേണ്ടതാണ്. അധികാരത്തിലിരിക്കുന്ന ആണുങ്ങൾ പലപ്പോഴും ചെയ്യുന്നതാണിത്. മാധ്യമലോകത്തും രാഷ്ട്രീയരംഗത്തും കമ്പനികളിലായാലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇപ്പോൾ സ്ത്രീകൾ പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണ്’ മനേകാ ഗാന്ധി പറഞ്ഞു.

അക്ബർ പത്രപ്രവർത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ലൈവ്മിന്റ് നാഷണൽ ഫീച്ചേഴ്‌സ് എഡിറ്റർ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top