Advertisement

ആധുനിക സൗകര്യങ്ങളുമായി കൊച്ചുവേളിബസനവാഡി ഹംസഫർ എക്‌സ്പ്രസ്സ്

October 11, 2018
1 minute Read

ബംഗളുരു മലയാളികള്‍ക്കായി കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്‌സ്പ്രസ്സ് ഒക്ടോബര്‍ 20ന് സര്‍വീസ് ആരംഭിക്കും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യ ഫ്‌ളാഗ് ഓഫ് നടത്തും.

ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് ,സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് ഡിസ്‌പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്‌മോക്ക് അലാറം, കോഫീ വെന്‍ഡിങ്ങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍

ബംഗളുരു നഗരത്തിന് മുന്‍പുള്ള ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ബസനവാഡിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും സ്റ്റോപ്പുണ്ട്. മെട്രോ സ്‌റ്റേഷനടുത്തുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെയും സ്‌റ്റോപ്പ് അനുവദിക്കും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.50 നാണ് കൊച്ചുവേളിയില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. അടുത്ത ദിവസം രാവിലെ 10.45ന് ബനസ്വാഡിയിലെത്തും.വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബനസ്വാഡിയില്‍ നിന്നും വൈകീട്ട് 7 മണിക്ക് പുറപ്പെട്ട് രാവിലെ 9.05ന് കൊച്ചുവേളിയില്‍ തിരിച്ചെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top