തിത്ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു
തിത്ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഗോപാല്‍പൂരിലാണ് ചുഴലിക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നത്. മണിക്കൂറില്‍ 165കിലോ മീറ്ററാണ് കാറ്റിന്റെ വേഗത. എന്നാല്‍ വരും മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയുടെ തെക്ക് പടിഞ്ഞാറന്‍ ജില്ലകളില്‍ കനത്ത മഴയാണ്. മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ച് ജില്ലകളില്‍ നിന്നായാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 18ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത ബന്ധവും താറുമാറായി. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ഒഡീഷയിൽ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകൾ തുറന്നിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here