തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി അഴിമതി കുരുക്കില്‍. പളനിസ്വാമിക്കെതിരായ അവിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. റോഡ് നിര്‍മ്മാണത്തിന് നല്‍കിയ കരാറില്‍ അഴിമതി നടന്നതായാണ് ആരോപണം. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പളനിസ്വാമി തന്റെ ബന്ധുക്കൾക്കും ബിനാമികൾക്കും റോഡ് നിർമാണത്തിനുള്ള കരാര്‍ അനധികൃതമായി അനുവദിച്ചെന്നാണ് ആരോപണം. 3,500 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. സിബിഐ സൂഷ്മ പരിശോധന മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കിയ കോടതി തെളിവുണ്ടെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here