പീഡനം നേരിട്ട നടിയെ സംഘടനകള്‍ തുണച്ചില്ല: അഞ്ജലി മേനോന്‍

കൊച്ചിയില്‍ പീഡനത്തിന് ഇരയായ നടിയെ സംഘടനകള്‍ തുണച്ചില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. ടേക്കിംഗ് എസ്റ്റാന്റ് എന്ന തലക്കെട്ടില്‍ അഞ്ജലി എഴുതിയ ബ്ലോഗിലാണ് സംഘടനകളെ വിമര്‍ശിക്കുന്നത്. 15 വര്‍ഷമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ഒരു നടി ആക്രമിക്കപ്പെട്ടു, ലൈംഗികമായി അപമാനിക്കപ്പെട്ടു. ഇതിന് തൊട്ട് പിന്നാലെ ഇവര്‍ സംഭവം പുറത്ത് പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ അഭിനേതാക്കളും എഴുത്തുകാരും ഉണ്ട്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നാണ് അഞ്ജലി മേനോന്‍ ബ്ഗോഗില്‍ കുറിച്ചിരിക്കുന്നത്.
മീ ടു ക്യാമ്പെയിനില്‍ ബോളിവുഡ് എടുക്കുന്ന നിലപാടുകള്‍ ശക്തമാണെന്നും അഞ്ജലി മേനോന്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here