Advertisement

റഫാല്‍ ഇടപാട്; സര്‍ക്കാറിനെ പിന്തുണച്ച് ആയുധ നിര്‍മ്മാണക്കമ്പനി

October 12, 2018
1 minute Read
rafale deal

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ തുണച്ച് ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനി രംഗത്ത്. അനില്‍ അമ്പാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്നും കമ്പനി നേരിട്ടാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയതെന്നുമാണ് ഡാസോ കമ്പനി സിഇഒ എറിക് ട്രാപിയര്‍ വ്യക്തമാക്കിയത്. റിലയന്‍സിനെ തെരഞ്ഞെടുക്കുന്നതില്‍ ആരും ഇടപെട്ടിട്ടില്ല, ആരെ പങ്കാളിയാക്കണമെന്ന് കമ്പനിയാണ് തീരുമാനിക്കുകയെന്നും എറിക് പറഞ്ഞു. വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തണമെന്ന് കമ്പനിക്ക് ആഗ്രഹമുണ്ട് അത് കൊണ്ടാണ് റിലയന്‍സിനെ പങ്കാളിയാക്കിയത്.  36 യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്നത് ഇടപാടിലെ നിർബന്ധിത വ്യവസ്ഥയെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് കമ്പനി തന്നെ നേരിട്ട് നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍.

rafale deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top